താമരശ്ശേരി : താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഇന്നു രാവിലെ ചമൽ സ്വദേശി ബിന്ദു പരിശോധനക്ക് എത്തി ലാബ് റിസൾട്ടിനായി കാത്തിരിക്കുമ്പോഴാണ് സൗഹൃദ സംഭാഷണവുമായി യുവതി എത്തിയത്, പിന്നീട് തൻ്റെ കൂടെയുണ്ടായിരുന്ന മകളുടെ കുഞ്ഞുമായി അടുപ്പം കാണിക്കുകയും, മിഠായി വാങ്ങിച്ചു നൽകാനായി കടയിലേക്ക് കൊണ്ടു പോകുകയും, കുഞ്ഞ് തിരിച്ചെത്താത്തതിനാൽ ബിന്ദു അന്വേഷിച്ചു പോകുകയും, പിന്നീട് യുവതിക്കൊപ്പം പുറത്ത് ഇരിക്കുന്നതായി കാണുകയും ചെയ്തു, ഇതു കഴിഞ്ഞ് അൽപ്പസമയത്തിന് ശേഷമാണ് കുഞ്ഞിൻ്റെ കഴുത്തിൽ മാലയില്ലാ
എന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ആശുപത്രി വളപ്പിൽ വെച്ച് കുഞ്ഞിന് മിഠായി വാങ്ങിക്കാനായി കൊണ്ടുപോയ യുവതിയെ കണ്ടെത്തി ,ചെയിൻ കാണാത്തവിവരം പറഞ്ഞു, എന്നാൽ ബഹളമുണ്ടാക്കരുത് എന്ന് പറഞ് തന്ത്രപൂർവ്വം സ്വർണം സമീപത്തു കൊണ്ടിട്ട് സ്ഥലത്തു നിന്നും യുവതി രക്ഷപ്പെടുകയായിരുന്നു.
