ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇറങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെച്ചതാണ് പ്രകോപനത്തിന് കാരണം. കടയിൽ നിന്നും സോഡക്കുപ്പി എടുത്താണ് ജോസ് ചില്ലുകൾ തകർത്തത്. ജോസ് കത്തിയെടുത്ത് സമീപത്തെ മുറുക്കാന്‍കടയിലുള്ളയാളെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറയുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ജോസിനെ കസ്റ്റഡിയിലെടുത്തു.
ഏറെക്കാലമായി ഈ പ്രദേശത്ത് കറങ്ങി നടക്കുന്ന ആളാണ് ഒരു കൈപ്പത്തി ഇല്ലാത്ത ജോസ്.
സംഭവത്തിൽ KHRAC കേരള ഹോട്ടൽ ആൻ്റ്സ്റ്റോറൻ്റ് അസോസിയേഷൻ പ്രതിഷേധിച്ചു.
