Trending

താമരശ്ശേരി കെ.എസ് ആർ.ടി.സി ഡിപ്പോയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും : ഡോ.എം.കെ മുനീർ എം.എൽ.എ.



താമരശ്ശേരി : കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ ആയ താമരശ്ശേരി ഡിപ്പോയിൽ പുതുതായി അനുവദിച്ച ആർ.ആർ.ടി (റാപ്പിഡ് റിപ്പയർ ടീം) വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ഡോ. എം.കെ മുനീർ എം.എൽ.എ നിർവഹിച്ചു. താമരശ്ശേരി ഡിപ്പോയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായും എം.എൽ.എ അറിയിച്ചു

രാത്രികാലങ്ങളിൽ താമരശ്ശേരി ചുരത്തിൽ അടക്കം വാഹനം തകരാറിലാകുന്നതും അത് പരിഹരിക്കാൻ വലിയ പ്രയാസം നേരിടുകയും യാത്രക്കാർ ദുരിതത്തിൽ ആവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആർ.ആർ.ടി.വാഹനം പ്രവർത്തന സജ്ജമാകുമ്പോൾ യാത്രക്കാർക്കും, കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും വലിയ ആശ്വാസമാവും.

താമരശ്ശേരി ഡിപ്പോയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയെ നേരിൽ കാണുകയും വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആകെ 10 വാഹനങ്ങൾ അനുവദിച്ചതിൽ ഒന്ന് താമരശ്ശേരിക്ക് ലഭിച്ചത് എന്നും എം.എൽ.എ വ്യക്തമാക്കി

ഡിപ്പോയുടെ നവീകരണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ഡിപ്പോ സന്ദർശിക്കുകയും നിലവിൽ സമഗ്രമായ പ്ലാൻ തയ്യാറാക്കി വരികയുമാണ്.

ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post