ചമൽ : നിർമ്മല യുപി സ്കൂൾ ചമൽ 2025 അധ്യയന വർഷത്തെ വരവേൽക്കാൻ സജ്ജം. സ്കൂൾ പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ച് ഭംഗിയാക്കി. ജൂൺ രണ്ടിലെ പ്രവേശനോത്സവം മിഴിവുറ്റതാക്കാൻ. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു. യൂണിറ്റും പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ പിടിഎ അംഗങ്ങളോടും, നല്ലവരായ നാട്ടുകാരോടും മാനേജ്മെന്റ് നന്ദി അറിയിച്ചു.ഈ അധ്യയനവർഷം മുതൽ സ്കൗട്ട്, ഗൈഡ് യൂണിറ്റും കുട്ടികൾക്കായുള്ള പ്രത്യേക ഫുട്ബോൾ പരിശീലനവും ആരംഭിക്കുമെന്നും സ്കൂളിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും സഹകരണം സാന്നിധ്യവും ഉണ്ടാവണമെന്നും എച്ച് എം ശ്രീമതി ജിസ്ന ജോസ് അറിയിച്ചു.
മിടുക്കരായി വളരാൻ തിടുക്കമോടെ വന്നിടു.... ഇവിടെയെല്ലാം സെറ്റ്.
byC News Kerala
•
0
