Trending

പരിസ്ഥിതിദിനാചരണം പ്രതിഭാദരം 'ധന്യം 2025.'




കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂളിൽ പഞ്ചായത്ത്തല പരിസ്ഥി ദിനാഘോഷവും പ്രതിഭാദരവും സമുചിതമായി വിപുലമായ ചടങ്ങുകളോടെ നടത്തി. ഹെഡ് മിസ്ട്രസ്  ബെസി കെ യു സ്വാഗതം ആശംസിച്ച ചടങ്ങിന് സ്കൂൾ മാനേജർ റവ.ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ചു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് പരിസ്ഥിതി ദിനാഘോഷം ക്ലീൻ വൈബ്സ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു. 

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  എ കെ അബൂബക്കർകുട്ടി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  നിധീഷ് കല്ലുള്ളതോട്, പ്രിൻസിപ്പൽ മഹേഷ് കെ ബാബു വർഗീസ്, പി ടി എ പ്രസിഡന്റ്  ജോഷി ജോസഫ്, എം പി ടി എ പ്രസിഡന്റ് ഷാഹിന സമദ്, പ്രതിഭാദരം വിദ്യാർത്ഥി പ്രതിനിധി ആഷ്നൽ വിനു എന്നിവർ ആശംസകൾ അർപ്പിച്ച് പ്രശംസിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും പരിസ്ഥിതിദിന പ്രതിജ്ഞയും നടത്തി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ശ്രീ പ്രേംജി ജെയിംസ് വൃക്ഷത്തൈ നട്ടു. 

മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 25 കുട്ടികൾ, 9A+ നേടിയ 5 കുട്ടികൾ, USS നേടിയ10 നവാഗതർ,NMMS വിജയി അനന്യ വി എസ്, ഒരു ചിരി ഇരു ചിരി ബമ്പർ ചിരി താരം അനന്തു കെ പി, താമരശ്ശേരി രൂപത കോർപറേറ്റ് ഏജൻസി വേദപാഠം സ്കോളർഷിപ്പ് വിജയി ലിഷ തെരേസ് തോമസ്, റീയൂസ് ഹീറോസ് അനിരുദ്ധൻ എന്നിവരെ 
മെമന്റോ നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ വിൻസെന്റ് ടി കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post