Trending

താമരശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽനിന്നും മരുന്ന് നൽകിയില്ലെന്ന് ആരോപണം; മെഡിക്കൽ ഷോപ്പിന് മുൻപിൽ DYFI പ്രതിഷേധം



താമരശ്ശേരി : സെറിബ്രൽ പൾസി ബാധിച്ച മൈകാവ് കാഞ്ഞിരാട് സ്വദേശിയായ 9 വയസ്സ്കാരിക്ക് ആവശ്യമായ മരുന്ന്
ഷോപ്പിൽ ഉണ്ടായിട്ടും നൽകാതെ മടക്കി അയച്ചെന്ന് ആരോപിച്ച് താമരശ്ശേരി ശാന്തി മെഡിക്കൽസിന് മുമ്പിൽ DYFI പ്രതിഷേധിച്ചു.


ശീട്ടിൽ ഉള്ള മറ്റു മരുന്നുകൾ കൂടി വാങ്ങിയാൽ മാത്രമേ ചോദിച്ച മരുന്ന് നൽകൂ എന്ന് മെഡിക്കൽ ഷോപ്പ് അധികൃതർ പറഞ്ഞു എന്നാണ് ആരോപണം.

മരുന്ന് നൽകാതെ വിട്ടതാണ് പ്രതിഷേധത്തിന് കാരണമായ സംഭവം. കുട്ടിയുടെ മാതാവ് വിവരം ഫേസ്ബുക്കിൽ പങ്ക് വെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്,

കുട്ടിയുടെ വീട് DYFI നേതാക്കൾ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു.


DYFI ബ്ലോക്ക് സെക്രട്ടറി ടി.മഹറൂഫ്,പ്രസിഡന്റ് പി.എം.സിറാജ്,മുഹമ്മദ് സിനാൻ,എം.ആർ ഷംജിത്ത്,ഷിനു സി.പി,ആദിഷ് പി സി,മുഹമ്മദ് നബീൽ അരുൺ പി എ, എന്നിവർ നേതൃത്വം നൽകി.


എന്നാൽ മൊബൈൽ ഫോണിൽ ചീട്ട് കാണിച്ച് അതിൽ ഉണ്ടായിരുന്ന കാറ്റഗറി H ൽപ്പെട്ട മരുന്നാണ് കടയിൽ നിന്നും ആവശ്യപ്പെട്ടതെന്നും, എന്നാൽ ഈ ഗുളിക ശീട്ടില്ലാതെ നൽകാൻ സാധിക്കില്ലെന്നും, മറ്റു മരുന്നുകൾ വാങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മെഡിക്കൽ ഷോപ്പ് ഉടമ പറഞ്ഞു. തെറ്റിദ്ധാരണ മൂലമാകാം ഫെയ്സ്ബുക്ക്‌ പോസ്റ്റെന്നും, കാര്യങ്ങൾ നേരിട്ടു പോയി ബോധ്യപ്പെടുത്തുമെന്നും ഉടമ പറഞ്ഞു.

Post a Comment

Previous Post Next Post