പുതുപ്പാടി : ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിൽ ബി.ജെ.പി തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുതുപ്പാടി പഞ്ചായത്തിലെ കുപ്പായക്കോട് വെച്ച് ആചരിച്ചു.
ബിജെപി തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് തോപ്പിൽ സെബാസ്റ്റ്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി BJPകോഴിക്കോട് റൂറൽ ജില്ല ജന.സിക്രട്ടറി ശ്രീ. എൻ.പി.രാമദാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എം. സജീവൻ സ്വാഗതവും മണ്ഡലം ജന.സിക്രട്ടറി ടി.പി.അനന്തനാരായണൻ നന്ദിയും പറഞ്ഞ പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം പുതുപ്പാടി മണ്ഡൽ കാര്യവാഹ് പി.വി.സാബു യോഗാ ക്ലാസ്സ് നയിച്ചു.
ബിജെപി ഈങ്ങാപ്പുഴ ഏരിയ പ്രസിഡണ്ട് പി.ആർ.സഹദേവൻ, കുപ്പായക്കോട് ബൂത്ത് പ്രസിഡണ്ട് ടി.യു. സുരേന്ദ്രൻ, പഞ്ചായത്ത് കമ്മറ്റി അംഗം ജിഷോ, ജോൺസൺ തുടങ്ങിയവർ നേതൃത്വം നല്കി.

