Trending

കട്ടിപാറ നസ്രത്ത് എൽ പി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.



കട്ടിപ്പാറ: പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി മുത്തോറ്റിക്കൽ നസ്രത്ത് എൽ.പി സ്കൂളിൽ കുട്ടികൾക്കായ് യോഗ പരിശീലനം നടത്തി.

ഡോ.അൻസിയ ഹസൻ (ഹോമിയോ ഡിസ്പെൻസറി,കട്ടിപ്പാറ), ഡോ.ജയശ്രീ ആർ.ബി (ആയുർവേദിക് ഡിസ്പെൻസറി,കട്ടിപ്പാറ) എന്നിവർ യോഗ ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ്  ചിപ്പിരാജ് പ്രസ്തുത പരിപാടിയിൽ കുട്ടികൾ യോഗ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു എന്നും പറഞ്ഞു.


അധ്യാപകരായ  സോണിയ ഫിലിപ്പ് സ്വാഗതം ആശംസിക്കുകയും അമൽ വിനോയ് പരിപാടിക്ക് നന്ദി അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post