Trending

കർഷക പെൻഷൻ അപാകതകൾ പരിഹരിക്കണം. കർഷക കോൺഗ്രസ്.



എലത്തൂർ: കർഷക പെൻഷൻ നൽകുന്നതിലെ അപാകതകൾ പരിഹരിക്കണമെന്ന് കർഷക കോൺഗ്രസ് എലത്തൂർ നിയോജക മണ്ഡല നേതൃയോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ ട്രഷറർ കമറുദ്ദീൻ അടിവാരം ഉദ്ഘാടനം ചെയ്തു

 കർഷക പെൻഷനായുള്ള പുതിയ അപേക്ഷകൾ പരിഗണിക്കാതെ വന്നതോടെ, കർഷകരുടെ കാത്തിരിപ്പ് തുടരുകയാണ്.

 അശാസ്ത്രീയമായ സിബിൽ റേറ്റിംഗ് സമ്പ്രദായം ശാസ്ത്രീയമായി മാറ്റിയെഴുതി ബാങ്കിംഗ് സേവനങ്ങൾ കർഷക സൗഹൃദമാക്കണം.

 ആത്മഹത്യാ കുടുക്കിൽ പെട്ട് ഉഴലുന്ന കർഷകരെ സിബിൽ എന്ന ഊരാക്കുടുക്കിൽ നിന്ന് രക്ഷിക്കാൻ സിബിൽ നിയമം മാറ്റി എഴുതണമെന്നും യോഗം ആവശ്യപ്പെട്ടു 

 നിയോജകമണ്ഡലം പ്രസിഡണ്ട് സുനിൽ പ്രകാശ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗങ്ങളായ രാജൻ ബാബു, രാമചന്ദ്രൻ നായർ, ശ്രീവൽസൻ പാടാറ്റ രാധാകൃഷ്ണൻ ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post