Trending

കെെതപ്പൊയിലില്‍ വാഹനാപകടം കന്നൂട്ടിപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം.



പുതുപ്പാടി: കോഴിക്കോട് - കൊല്ലഗൽ ദേശീയ പാതയില്‍ കെെതപ്പൊയിലില്‍ കാറും സ്കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശി മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി ( 55) ആണ് മരിച്ചത്.

നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കിൽ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം

ഇന്ന് രാവിലെ കെെതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം.കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്കൂട്ടർ കൊക്കയില്‍ പതിക്കുകയായിരുന്നു.കാക്കൂർ സ്വദേശിയുടെ കാറാണ് സ്കൂട്ടറിൽ ഇടിച്ചത്

കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

.

Post a Comment

Previous Post Next Post