Trending

എൻ എച്ച് 766: താമരശ്ശേരി, കൊടുവള്ളി, ചുരം ബൈപ്പാസുകളുടെ നിർമ്മാണനടപടികൾ ത്വരിതപ്പെടുത്തണം.



കൊടുവള്ളി: കോഴിക്കോട്- കൊല്ലഗൽ നാഷണൽ ഹൈവെ നവീകരണത്തിൻ്റെ ഭാഗമായി കൊടുവള്ളിയിലെയും താമരശ്ശേരിയിലെയും ബൈപ്പാസ് നിർമ്മാണവും ചുരത്തിലെ നിർദ്ധിഷ്ട ചിപ്പിലിത്തോട് - തളിപ്പുഴ ബൈപ്പാസ് നിർമ്മാണ നടപടികളും വേഗത്തിലാക്കണമെന്ന് ജനതാദൾ (എസ്) കൊടുവള്ളി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. 

താമരശ്ശേരി, കൊടുവള്ളി ടൗണുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതത്തിരക്കും ചുരം മേഖലകളിൽ വിവിധ കാരണങ്ങളാൽ തുടർച്ചയായുണ്ടാകുന്ന ബ്ലോക്കുകളും കാരണം ദീർഘദൂരത്തേക്കുൾപ്പെടെയുള്ള യാത്രക്കാർ നിത്യവും ദുരിതത്തിലാണ്.ഇതിന് അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കൺവെൻഷനിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

 കൺവെൻഷൻ ജനതാദൾ (എസ്) ജില്ലാ പ്രസിഡൻ്റ് കെ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വി എം ആഷിഖ്, പി സി എ റഹീം, പി പി മുകുന്ദൻ, എസ് ഹരിദേവ്, വിജയൻ ചോലക്കര, അലി മാനിപുരം, കെ എ ലൈല,ആയിശ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post