Trending

പുതു പുത്തൻ പ്രതീക്ഷകളുമായി വീണ്ടും അറിവിന്റെ ലോകത്തേക്ക്.




ഈങ്ങാപ്പുഴ : പുതുപുത്തൻ പ്രതീക്ഷകളുമായി അറിവിന്റെ ലോകത്തേക്ക് യാത്ര ആരംഭിച്ച് മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2025–2026 അധ്യായന വർഷത്തിന്‍റെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഈ ചടങ്ങ് അറിവും പഠനവും അടയാളപ്പെടുത്തുന്ന ഒരു പുതിയ തുടക്കത്തിന്‍റെ പ്രതീകമായിരുന്നു.

സ്കൂൾ സി.ഇ.ഒ .റവ. ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രിൻസിപ്പൽ റവ. ഫാ. സിജോ പന്തപ്പിള്ളിൽ എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്ത് ചടങ്ങിന് ഉജ്ജ്വലമായ തുടക്കം കുറിച്ചു.

ഖദ്കി - പൂനെ ബിഷപ്പ് മോസ്റ്റ് റവ.ഡോ.മാത്യൂസ് മാർ പകോമിയോസ് ദീപം തെളിയിച്ച് പ്രവേശനോത്സവത്തിന് ഔപചാരികമായ തുടക്കം കുറിച്ചു. ബിഷപ്പ് തന്റെ ആശംസകൾ അറിയിച്ചു കൊണ്ട് പുതിയ അധ്യായന വർഷം ഏറ്റവും ഫലപ്രദവും ദൈവാനുഗ്രഹപ്രദവുമാകട്ടെ എന്ന് ആശംസിച്ചു.
നഴ്സറി ഇൻ ചാർജ് സി. നവ്യ, പ്രിൻസിപ്പൽ ഇൻചാർജ് സി. ജോസിറ്റ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.
സ്കൂൾ കൊയർ പ്രാർത്ഥനാഗാനത്തോടെ ചടങ്ങിന് തുടക്കമിട്ടു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വേദിയെ ധന്യമാക്കി. സെബാസ്റ്റ്യൻ എം. ടി., സ്റ്റാഫ് സെക്രട്ടറി, സമാപന പ്രസംഗത്തിലൂടെ എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് ചടങ്ങിന് സമാപനം കുറിച്ചു. അധ്യാപകരായ ജോ സജി, ഷെറിൻ ജോർജ് എന്നിവർ പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.

പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച ഈ പ്രവേശനോത്സവം വിദ്യാർത്ഥികളുടെ വളർച്ചക്കും വിജ്ഞാനത്തിനും നന്മ നിറഞ്ഞ ഒരു തുടക്കമായി മാറി.

Post a Comment

Previous Post Next Post