താമരശ്ശേരി : പരപ്പൻപൊയിൽ , വാടിക്കൽ പവിഴം (114) അങ്കണവാടിയിൽ പ്രവേശനോത്സവം വർണാ ഭയമായ ചടങ്ങുകളോടെ നടത്തി. നവാഗതരായ കുഞ്ഞുകുരുന്നുകൾക്ക് മധുരപലകാരങ്ങളും, പഠനോപ കരണങ്ങളും നൽകി വരവേറ്റു,.
പ്രവേശനോത്സവം മുൻ വാർഡ്‌മെമ്പർ വസന്ത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ടി. ബാലരാമൻ, ഉസ്സൈൻ കുട്ടിമാസ്റ്റർ, ഖാലിദ് ടി വി, ചന്ദ്രൻ പി, പ്രസന്ന എം എൻ, സരോജിനി, എൻ പി,ഷെയ്ക്ക റമീസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. അംഗനവാടി വർക്കർ ഷൈനി ടീച്ചർ സ്വാഗതവും,ഹെൽപ്പർ പങ്കജാക്ഷി നന്ദിയും പറഞ്ഞു.
