Trending

ചമൽ ജി എൽ പി സ്കൂൾ "ദൂത്" സുവനീർ പുറത്തിറങ്ങി.



ചമൽ: ചമൽ ഗവൺമെന്റ് എൽ പി സ്കൂൾ സപ്തതി ആഘോഷത്തിന്റെ ഭാഗമായി "ദൂത്" സുവനീർ പുറത്തിറക്കി.
70 വർഷങ്ങൾക്കപ്പുറം
ചമൽ ഗ്രാമത്തിൽ പിറവിയെടുത്ത പൊതു വിദ്യാലയം പല വൈതരണികൾ താണ്ടി എഴുപതിൽ എത്തി നിൽക്കുമ്പോൾ
സബ് ജില്ലയിലെ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയമാണ്.
പ്രവേശനോത്സവത്തോടാനുബന്ധിച്ചു നടന്ന വിതരണോദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പ്രേംജി ജെയിംസ് നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പൂലോട്, ഗ്രാമപഞ്ചായത്ത് അംഗം അനിൽ ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എ.ടി ബാലൻ അധ്യക്ഷനായി.


 സ്കൂൾ പ്രവേശനോത്സവം 
 ഗ്രാമപഞ്ചായത്ത് അംഗം വിഷ്ണു ചുണ്ടൻകുഴി ഉദ്ഘാടനം ചെയ്തു.
 ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, പി.ടി.എ പ്രസിഡണ്ട് സി.കെ സതീശൻ, എസ് എം സി ചെയർമാൻ ഷമീർ ബാബു, എം പി ടി എ ചെയർപേഴ്സൺ ശബാന, പൂർവ്വ വിദ്യാർത്ഥി സമിതി സെക്രട്ടറി എം എ അബ്ദുൽ ഖാദർ മാസ്റ്റർ,  ചന്ദ്രബാബു, എൻ.പി കുഞ്ഞാലിക്കുട്ടി, ശ്രീജ എം.നായർ, ഷംല പി എച്ച് എന്നിവർ സംസാരിച്ചു.

 സുവനീർ കമ്മിറ്റി കൺവീനർ ജോഷില ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ ടി കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post