Trending

സുവർണ്ണ ജൂബിലി മെഡിക്കൽ ക്യാമ്പ്.




താമരശ്ശേരി : ചമൽ നിർമ്മല യു.പി. സ്കൂൾ സുവർണ്ണ ജൂബിലി മെഡിക്കൽ ക്യാമ്പ് ജൂൺ 28 ശനിയാഴ്ച നടത്തപ്പെടും. അനുദിനം വർദ്ധിച്ചുവരുന്ന നേത്രസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടുകൊണ്ട് ജനറൽ മെഡിക്കൽ ക്യാമ്പും, ഓർത്തോ ക്യാമ്പും, നിർമ്മല യു.പി.സ്കൂളും,  ഈങ്ങാപ്പുഴ ഐ ട്രസ്റ്റ് കാണ്ണാശുപത്രിയും, പൂനൂർ റിവർഷോർ ഹോസ്പിറ്റലും
സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഒരു മണി വരെ ജനറൽ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും ഉച്ചയ്ക്ക് 12:00 മുതൽ ഒരു മണിവരെ ഓർത്തോ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്. കട്ടിപ്പാറ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മല യു.പി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും. സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു

Post a Comment

Previous Post Next Post