താമരശ്ശേരി : ഗ്രാമങ്ങളിലും ടൗണുകളിലും തെരുവുനായ്ക്കൾ രാത്രിയിലും പകലും അലത്ത് തിരിഞ്ഞ് നടക്കുന്നത് വർധിച്ചു വരുന്നു. സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായ തെരുവ് നായ്ക്കളെ പിടികൂടി ഷെൽറ്റർ ഹോമുകളിൽ പാർപ്പിക്കുക. വന്ധ്യകരണം ചെയ്‌ത തെരുവ് നായ്ക്കളെ പിടികൂടിയ പ്രദേശത്ത് തന്നെ തിരികെ എത്തിക്കുന്ന നിലവിലുള്ള ഏർപ്പാട് അവസാനിപ്പിക്കണമെന്നും തെരുവ് നായ്ക്കളെ ഗ്രാമപഞ്ചായത്തുകൾ ഷെൽറ്റർ ഹോമുകൾ ആരംഭിച്ച് പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് താമരശ്ശേരി താലൂക്ക് വികസന സമിതി മെമ്പർ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
തെരുവ് നായ്ക്കളെ പാർപ്പിക്കാൻ ഷെൽറ്റർ ഹോമുകൾ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ആരംഭിക്കണം.
byC News Kerala
•
0
