Trending

വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ, പുഴയിൽ നീരൊഴുക്ക് കൂടി




ചൂരൽമലയിലെ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തിൽ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം.

ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു.പുഴയിൽ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

മുണ്ടക്കൈയിലെ പുന്നപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് കുത്തൊഴുക്ക് ശക്തമായി. ബെയ്‌ലി പാലത്തിന് സമീപവും ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. കലങ്ങിയ ചെളിവെള്ളമാണ് ഒഴുകിയെത്തുന്നത്.

Post a Comment

Previous Post Next Post