താമരശ്ശേരി: കുഞ്ഞുങ്ങൾക്ക് നടന്നു നീങ്ങാനുള്ള വഴിവെട്ടുന്നതിൽ മുഖ്യപങ്ക് മാതാക്കൾക്കു തന്നെയെന്ന് വഴിയാഴം ശില്പശാല അഭിപ്രായപ്പെട്ടു.
ചമൽ ഗവണ്മെന്റ് എൽ പി സ്കൂളിലാണ് "വഴിയാഴം" പേരെന്റ്റിംഗ് വർക്ക് ഷോപ്പ് നടന്നത്.
ഇളം മനസ്സിൽ അമ്മ പകരുന്ന പാഠങ്ങൾ കുഞ്ഞിനെ സഹൃദയനാക്കും.
അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റ് അഡ്മിനിസ്ട്രേഷൻ
ഡയറക്ടർ ( റിട്ടേഡ് ) വിക്രമൻ ശില്പശാല നയിച്ചു.
ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് അധ്യക്ഷനായി.
എംപിടിഎ ചെയർപേഴ്സൺ ഷബ്‌ന, വിനിഷ രതീഷ്, അബ്ദുറഹ്മാൻ.ടി.കെ,
ഷംല.പി എച്ച്,
ശ്രീ. ഗിരിജാക്ഷൻ സംബന്ധിച്ചു.
