Trending

ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം. എട്ടു പേർ പോലീസ് കസ്റ്റഡിയിൽ




പേരാമ്പ്ര: മസാജ് സെൻ്ററിൽ പോലീസ് റെയ്ഡ്, നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരും അറസ്റ്റിലായി.പേരാമ്പ്ര ബീവറേജിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പാലക്കാട് ആലത്തൂർ സ്വദേശിയുടേതാണ് സ്ഥാപനം. ഒരു വർഷത്തിലധികമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നു. മറ്റു ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു ഇയാളുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

ഈ സ്ഥാപനത്തിൽ ദിവസേന നിരവധി ആളുകളാണ് വന്നു കൊണ്ടിരുന്നത്. ആയിരം രൂപയിൽ തുടങ്ങി മസാജിൻ്റെ രീതി മാറ്റത്തിനനുസരിച്ച് വിവിധ റേറ്റുകൾ വാങ്ങിയാണ് നടത്തിപ്പ്. നേരത്തേ ഈ സ്ഥാപനത്തിനെതിരെ പരാതിയുണ്ടായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര DYSP എൻ സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.ജനങ്ങളുടെ വൻ പ്രതിഷേധത്തിനിടെ കൊയിലാണ്ടി ആംഡ് റിസർവ്വിൽ നിന്നടക്കം കൂടുതൽ പോലീസ് എത്തി ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ സ്ഥലത്തു നിന്നും വൈദ്യ പരിശോധനയ്ക്ക് കൊണ്ട് പോയത്.

ഇൻസ്പെക്ടർ ഷിജു ഇ കെ യുടെ നേതൃത്വത്തിൽ എസ് ഐ മനോജ് രാമത്ത്, എ എസ് ഐമാരായ അനൂപ് ,സദാനന്ദൻ, സുധാരത്നം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, ഷാഫി എൻ എം, സി പി ഒ മാരായ സിഞ്ചുദാസ് ,ജയേഷ് കെ കെ രജിലേഷ്, സുജില തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post