കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം LP സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം പൊടിപൊടിച്ചു.
വർണ ശബളമായ സ്കൂൾ അങ്കണത്തിലേക്ക് കുതൂഹലം നിറഞ്ഞ മനസ്സുകളോടെ തുള്ളിച്ചാടിവന്ന കുരുന്നുകളെ കിരീടമണിയിച്ചും കൈ നിറയെ സമ്മാനങ്ങൾ നൽകിയും വരവേറ്റു. കലാം സ്ക്വയറിൽ നടന്ന സ്വീകരണ ചടങ്ങിന് ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനിയും മെയ് 31 ന് പടിയിറങ്ങിയ HM അബുലൈസ് തേഞ്ഞിപ്പലവും പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിലും നേതൃത്വം നൽകി.
തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവേശനോത്സവത്തിൻ്റെ ഔപചാരിക ഉദ്ഘാടനം റംസീന നരിക്കുനി നിർവ്വഹിച്ചു. കുട്ടികളുടെ സർഗാത്മകമായ വളർച്ച ഉറപ്പുവരുത്താനാവശ്യമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. പാട്ടുകൾ പാടി അവർ കുട്ടികളെ രസിപ്പിച്ചു.പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. പ്രവേശനോത്സവത്തിൽ അണപൊട്ടിയൊഴുകുന്ന ആവേശവും ഉത്സാഹവും അധ്യയന വർഷം മുഴുവൻ നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മെയ് 31 ന് പടിയിറങ്ങിയ HM അബുലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി. 5 വർഷം കൊണ്ട് അമ്പതാണ്ടിൻ്റെ വളർച്ച കൈവരിച്ച സ്കൂളിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്ന് മാനജ്മെൻ്റിനോടും രക്ഷിതാക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. എ പി ജെ അബ്ദുൽ കലാമിനെ ഐക്കൺ സ്റ്റാറായി സ്വീകരിച്ച് വലിയ വലിയ സ്വപ്നങ്ങളിലേക്ക് മുന്നേറുന്ന സ്ക്കൂൾ മലയോര ഗ്രാമങ്ങളുടെ പുരോഗതിയുടെ ആണിക്കല്ലായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
SSG യുടെ നേതൃത്വത്തിൽ സ്കൂളിൽ വിശാലമായ ഷെൽഫുകൾ നിർമ്മിച്ചു നൽകാൻ മുൻകയ്യെടുത്ത എസ്എസ്ജി ചെയർമാൻ അലക്സ് മാത്യുവിനെ റംസീന നരിക്കുനി പൊന്നാടയണിയിച്ച് ആദരിച്ചു.
മാനജിംഗ് കമ്മറ്റി സെക്രട്ടറി അബ്ദുള്ള മലയിൽ , ഡയറക്ടർമാരായ സുബൈർ പെരിങ്ങോട്, പി ടി ഹാരിസ്, എംപിടിഎ പ്രസിഡണ്ട് സജ്ന നിസാർ ,ന്യൂട്രിഷ്യൻ ഗാർഡൻ കൺവീനർ മുബീർ തോലത്ത്, SSG വൈസ് ചെയർമാൻ സലാം കന്നൂട്ടിപ്പാറ,കോളിക്കൽ സലാം മാസ്റ്റർ, വിംഗ്സ് പ്രി പ്രൈമറി പ്രിൻസിപ്പാൾ പി. സജീന, കെ സി ശിഹാബ്, ടി.ഷബീജ് പി.പി. തസലീന, ഫൈസ് ഹമദാനി , ലതീഫ് കോരങ്ങാട് മുതലായവർ പ്രസംഗിച്ചു.HM ഇൻ ചാർജ് കെ.പി ജസീന സ്വാഗതവും SRG കൺവീനർ ദിൻഷ ദിനേശ് നന്ദിയും പ്രകാശിപ്പിച്ചു.
ഷാഹിന കേയക്കണ്ടി, പ്രബിത പി.ബി, റൂബി എം എ അനുശ്രീ പി.പി നീതു ടീച്ചർ, ബുഷറ ഇറക്കൽ , കെ.പി. മുഹമ്മദലി, പി.കെ ഫൈസൽ,കെ കെ റസീനത്ത്, പി. ഖൈറുന്നിസ മുതലായവർ നേതൃത്വം നൽകി.
