ചമൽ: ചമൽ നിർമല യുപി സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ നടത്തി. വിദ്യാലയത്തിൽ എത്തിയ നവാഗതരെ ഹർഷാരവ ത്തോടെ എതിരേറ്റു. സുവർണ്ണ വിസ്മയം പ്രവേശനോത്സവം വാർഡ് മെമ്പർ അനിൽ ജോർജ് ഉദ്ഘാടനം ചെയ്തു. കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും അധ്യാപകരോടൊപ്പം ഓരോ ദിവസവും അനുഭവമാക്കി തീർക്കണമെന്നും വിദ്യാലയത്തെ സ്വന്തം വീട് പോലെ കാത്തു സൂക്ഷിക്കണം എന്നും ഉദ്ഘാടകൻ ഓർമ്മിപ്പിച്ചു.. നമ്മളെയും നമ്മുടെ കുടുംബത്തെയും നാം ജീവിക്കുന്ന സമൂഹത്തെയും നശിപ്പിക്കുന്ന എല്ലാ ദുശ്ശീലങ്ങളിൽ നിന്നും അകന്നു നിൽക്കുകയും അധ്യാപകരോട് ചേർന്ന് നിൽക്കുന്ന വിദ്യാർത്ഥികൾ ആയിരിക്കുകയും ചെയ്യുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്കൂൾ മാനേജർ ഫാദർ ജിന്റോ വരകിൽ കുട്ടികളെ ഓർമിപ്പിച്ചു.
പിടിഎ പ്രസിഡണ്ട് ഹാസിഫ്പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ജിസ്ന ജോസ് സ്വാഗതം ആശംസിച്ചു. നവാഗതർക്ക് സ്നേഹസമ്മാനങ്ങളും സ്കൂളിലെത്തിയ മുഴുവൻ കുട്ടികൾക്കും മധുര പലഹാരങ്ങളും വിതരണം ചെയ്തു.വൈസ് പ്രസിഡൻറ് നൂറുദ്ദീൻ പി,സ്റ്റാഫ് പ്രതിനിധി ശില്പ ജോർജ് എന്നിവർ ആശംസകൾ അർപ്പിച
