Trending

ആദ്യാക്ഷരം പഠിക്കാൻ കുരുന്നുകൾ അങ്കണവാടിയിലേക്ക് : കാരപ്പറ്റ അങ്കണവാടി പ്രവേശനോത്സവം നടത്തി.



ചമൽ : കാരപ്പറ്റ അങ്കണവാടിയിലെ ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
പുതിയതായി വന്ന കുരുന്നുകളെ പൂവും തൊപ്പിയും നൽകി സ്വീകരിച്ചു.

വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

ALMSC അംഗം എൻ.പി കുഞ്ഞാലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു .മുൻ ബ്ലോക്ക്‌ മെമ്പർ ബീന ജോർജ് ആശംസകൾ അറിയിച്ചു.

കുട്ടികൾ പാട്ടുപാടിയും കഥകൾ പറഞ്ഞു. പ്രവേഷനോത്സവ ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികൾക്ക് മധുരം നൽകി.

അംഗൻവാടി വർക്കർ ഷീബാമണി സ്വാഗതവും, ഹെൽപ്പർ മഞ്ജുഷ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post