Trending

ചമൽ ജി എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം ജനകീയമാക്കും.




ചമൽ: ജൂൺ 5 ജനകീയ പരിസ്ഥിതി ദിനമായി ആചരിക്കാൻ ചമൽ ജി.എൽ.പി സ്കൂൾ തീരുമാനിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിക്കുവേണ്ടി കുഞ്ഞുങ്ങൾ
ഹരിതച്ചങ്ങല തീർക്കും. പരിസ്ഥിതി മലിനപ്പെടുത്തുന്നതിനെതിരെ ശപഥം പുതുക്കും.
പരിസ്ഥിതി ദിനത്തിൽ
ബോധവൽക്കരണ ക്ലാസും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
ബോധവൽക്കരണ ക്ലാസ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി റിസോഴ്സ് പേഴ്സൺ ശ്രീ. യു മൊയ്തീൻ മാസ്റ്റർ നയിക്കും.
പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾ മൂന്നുമണിക്ക് മുമ്പായി സ്കൂളിൽ എത്തിച്ചേരണമെന്ന്
ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post