Trending

തേങ്ങ മോഷ്ടിച്ചു കടത്തുകയായിരുന്ന രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.




താമരശ്ശേരി: ആനപ്പാറ പൊയിലിലെ തെങ്ങിൻ തോപ്പിൽ നിന്നും തേങ്ങയിട്ട് ചാക്കിലാക്കി കടത്തുകയായിരുന്ന രണ്ടു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
താമരശ്ശേരി സ്വദേശികളായ ബാദുഷ, ബിനീഷ് (ചോട്ട) എന്നിവരാണ് പിടിയിൽ ആയത്.

കൊടോളി സലാമിൻ്റെ തെങ്ങിൽ തോപ്പിൽ നിന്നാണ് തേങ്ങ മോഷ്ടിച്ചത്, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ മറ്റിടങ്ങളിൽ നിന്നും തേങ്ങ മോഷണം പോയിരുന്നു. 

സ്കൂട്ടറിൽ തേങ്ങയുമായി പോകുന്നത് കണ്ട നാട്ടുകാർ പിന്തുടർന്നെങ്കിലും ആദ്യം പിടികൂടാൻ സാധിച്ചിരുന്നില്ല, ഏതാനും കിലോമീറ്റർ മുന്നോട്ട് പോയ ശേഷം പെട്രോൾ തീർന്നതിനെ തുടർന്ന് സ്കൂട്ടർ ഓഫായ അവസരത്തിലാണ് പിടിയിലായത്. 

Post a Comment

Previous Post Next Post