വയനാട് ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ താമരശ്ശേരി അവനി കോളേജിലെ ആറ് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്, ഇവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ഇന്നോവ സമീപത്തെ തട്ടുകടയിലും, മരത്തിലും ഇടിച്ച ശേഷം വീടിൻ്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.
ദേശീയപാതയിലെ വെള്ളക്കെട്ടാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
