Trending

ലഹരിക്കെതിരെ ഉറച്ച കാൽവയ്പുകളുമായി ബാലനിര.



താമരശ്ശേരി : സ്വയം ലഹരിയിൽ നിന്ന് മാറി നിൽക്കുമെന്നും സഹജീവികളെ മാറ്റിനിർത്താൻ ശ്രമിക്കുമെന്നും ചമൽ ഗവൺമെന്റ് എൽ.പി. സ്കൂളിലെ കുട്ടികൾ ശപഥം ചെയ്തു.
മാനവിക ശത്രുവിനെതിരെ പിഞ്ചുകൈകൾ വെള്ളക്കടലാസിൽ
ഒപ്പു ചാർത്തി.
കഴിയുന്നവർ ലഹരി വിപത്തിനെതിരെ വർണ്ണ ചിത്രങ്ങൾ തീർത്തു.
സുംബാ നൃത്തവും ഫ്ലാഷ് മോബും ലഹരി വിരുദ്ധ ദിനം സർഗാത്മകമാക്കി.

JRC യൂണിറ്റിന്റെ ബോധവൽക്കരണവും ഉണ്ടായി.
കുട്ടികൾക്ക് സ്വതന്ത്രമായി പഠിക്കുവാൻ സമാധാനം നിറഞ്ഞ കുടുംബാന്തരീക്ഷവും
സാമൂഹികാന്തരീക്ഷവും അനിവാര്യമാണെന്ന്
ലഹരി വിരുദ്ധ ദിനം ഓർമ്മപ്പെടുത്തി.
 ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, മേരി ഷൈനി. പിജെ, ശ്രീജ. എം.നായർ, ധന്യ.ഒ. പി. മുഹ്സിന, അബ്ദുറഹിമാൻ. ടി. കെ, ഷംല. പി എച്ച് നേതൃത്വം നൽകി.

Post a Comment

Previous Post Next Post