താമരശ്ശേരി : "നമ്മുടെ നാട് നേരിടുന്ന വലിയ വിപത്തുകളിലൊന്നാണ് ലഹരി ഉപയോഗമെന്ന് ഞാൻ തിരിച്ചറിയുന്നു. സ്വപ്നങ്ങളെ തകർക്കുകയും ഭാവി നശിപ്പിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് ഞാൻ ഗൗരവപൂർവ്വം പ്രതിജ്ഞയെടുക്കുന്നു. വ്യക്തിയുടെ ആരോഗ്യവും കുടുംബങ്ങളുടെ സന്തോഷവും ഇല്ലാതാക്കുന്ന ലഹരിയെന്ന വിപത്തിനെതിരായ പോരാട്ടം ജീവിതദൗത്യമായി ഞാൻ എറ്റെടുക്കും" - പ്രതിജ്ഞ താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണൻ ബാങ്ക് ഡയറക്ടർന്മാർക്കും ജീവനക്കാർക്കും ചെല്ലി കൊടുത്തു.