Trending

ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികൾ.




താമരശ്ശേരി : ലോക ലഹരി വിരുദ്ധ ദിനത്തിൽ ചമൽ നിർമ്മല  യു.പി. സ്കൂളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികൾ ലഹരിക്കെതിരെ ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിച്ചു നൽകി. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ബോധവൽക്കരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളും അധ്യാപകരും പി.ടി.എ. പ്രതിനിധികളും രക്ഷിതാക്കളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ പ്രധാനധ്യാപിക  ജിസ്ന ജോസ് ചൊല്ലിക്കൊടുത്തു. 

സ്കൂളിൽ നിന്നും ചമൽ അങ്ങാടിയിലേക്ക് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
 വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശങ്ങളോടു കൂടിയ പ്ലാകാർഡുകളുമായിയാണ് പിഞ്ചോമനകൾ ലഹരിവിരുദ്ധ റാലിക്ക് അണിനിരന്നത്. ലഹരിക്കെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി പൊരുതും എന്ന സന്ദേശം അറിയിച്ചുകൊണ്ട് ചമൽ അങ്ങാടിയിൽ കുട്ടി ചങ്ങല തീർത്തു. ചമൽ വ്യാപാര വ്യവസായികൾ അങ്ങാടിയിൽ വിദ്യാർത്ഥികൾക്കായി തീർത്ത വേദിയിൽ വച്ച് അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏറെ ജനശ്രദ്ധ നേടി. ലഹരി വിരുദ്ധ സന്ദേശഗാനവും അവതരിപ്പിച്ചു. നിർമ്മല യു.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ചമൽ അങ്ങാടിയുടെ ഹൃദയഭാഗത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ബോർഡ് പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്ഥാപിച്ചു.

 ബോധവൽക്കരണ പരിപാടിക്ക് പി.ടി.എ. പ്രസിഡന്റ് ഹാസിഫ്  പി.എം., പി.ടി.എ. വൈസ് പ്രസിഡന്റ്  നൂറുദ്ദീൻ പി, ചമൽ വ്യാപാരി വ്യവസായി പ്രസിഡന്റ്  ബാലൻ ബെറ്റർ, സെക്രട്ടറി നൗഷാദ് മിന്നാരം, ലൈബ്രറി വൈസ് പ്രസിഡന്റ്  എൻ.പി. കുഞ്ഞാലിക്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. വ്യാപാരി വ്യവസായികളും സലാം ചമലും ചേർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. ചടങ്ങിന് ലഹരിവിരുദ്ധ ക്ലബ് കോർഡിനേറ്റർ മനോജ് ടി.ജെ. നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post