പുതുപ്പാടി : 'സൗഹൃദങ്ങളുടെ പാലം പണിയാം, സാമൂഹിക ബന്ധങ്ങൾ ചേർത്തു പിടിക്കാം' എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ സുദിനത്തിൽ ഈദ് ഗിഫ്റ്റ് കൈമാറി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, പക്ഷി ഗവേഷകനും നിരീക്ഷകനുമായ ബേബി മാസ്റ്റർ പാറക്കലിനാണ് യൂത്ത് ലീഗ് പ്രവർത്തകർ വീട്ടിലെത്തി സമ്മാനം കൈമാറിയത്.
പുതുപ്പാടിയിലെ വിവിധ സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യമാണ് ബേബി മാസ്റ്റർ. ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻ്ററി സ്കൂളിൽ 28 വർഷം അധ്യാപകനായ ഇദ്ദേഹം പുതുപ്പാടി പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ പ്രസിഡൻ്റ്, ഒയിസ്ക സി.എഫ്.പി കോർഡിനേറ്റർ, കരകൗശല വിദഗ്ധൻ എന്നീ മേഖലയിലും പ്രവർത്തിക്കുന്നു. നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.പി സുനീർ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ബാബു കാക്കവയൽ, പി.കെ നംഷീദ്, കെ.സി ശിഹാബ്, മഹറലി കാവുംപുറം, ടി.ഡി അബ്ദുറഹിമാൻ, അസീസ് കരികുളം എന്നിവർ സംബസിച്ചു.
