Trending

അരങ്കിൽ താഴത്തെ മിന്നൽ ചുഴലി സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം:- കർഷക കോൺഗ്രസ്




കൊടുവള്ളി:  മടവൂർ പഞ്ചായത്തിൽ അരങ്കിൽ താഴത്തെ മിന്നൽ ചുഴലി മൂലം വീടുകളും കൃഷിനാശവും സംഭവിച്ചവർക്ക് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു

ഏതാനും സമയം വീശി അടിച്ച മിന്നൽ ചുഴലി മൂലം 5എക്കേറോളം സ്‌ഥലത്തു ആണ് വ്യാപകമായ നാശ നഷ്ടങ്ങൾ ഉണ്ടായത്. അൻപതും അറുപതും വർഷം പ്രായമുള്ള മാവ്, പ്ലാവ്, പുളിമരം, തെങ്ങ്, കമുക് തുടങ്ങിയവ കട പുഴകി വീണതാണ് വീടുകൾക്ക് വലിയ നാശ നഷ്ടം ഉണ്ടായത്. രണ്ട് വീടുകൾ പൂർണമായും അഞ്ചോളം വീടുകൾ ഭാഗീകമായും നശിച്ചിട്ടുണ്ട്. കർഷകന് സ്ഥിര വരുമാനം നൽകികൊണ്ടിരുന്ന തെങ്ങ്, കമുക്, വാഴ, ഇടവിളകൾ എന്നിവ വ്യാപകമായി നശിച്ചിട്ടുണ്ട്.
ദുരന്ത ബാധിത പ്രദേശം കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ സന്ദർശിച്ചു.മണ്ഡലം പ്രസിഡന്റ് അരിയിൽ ഇസ്മായിൽ,സെക്രെട്ടറി കെ, ജനാർദ്നൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് യു. കെ. മുഹമ്മദ്‌ അബ്ദുറഹിമാൻ, സെക്രടറി ഷാഫി ആരാമ്പ്രം, വാർഡ് മെമ്പർ ഇ എം വാസുദേവൻ,രാജൻ കുന്നത്ത്, കെ സന്തോഷ്‌, എം അബ്ദുൽ അസിസ്, പി ജനാർദ്നൻ, ഇ അബ്ദുറഹിമാൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post