പള്ളിപ്പുറത്ത് നടന്ന അനുശോചനയോഗത്തിൽ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ അധ്യക്ഷനായി. കെ.പി നാരായണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.സിപിഐ (എം) താമരശേരി ഏരിയാ സെക്രട്ടറി കെ ബാബു, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സെയ്‌നുൽ ആബിദീൻ തങ്ങൾ, ഖദീജ സത്താർ, പഞ്ചായത്തംഗങ്ങളായ ആർഷ്യ, എം.വി യുവേഷ്, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ ഗിരീഷ് തേവള്ളി, ഉല്ലാസ് കുമാർ, ശിവദാസൻ , എ.പി മുസ്‌തഫ, കെ.വി സെബാസ്‌റ്റ്യൻ, ടി.സി വാസു, ടി.കെ അരവിന്ദൻ, സി.കെ വേണുഗോപാലൻ, ശ്രീപ്രസാദ് എന്നിവർ സംസാരിച്ചു.
