Trending

മദ്യലഹരിയില്‍ സഹോദരന്‍ സഹോദരിയെ മർദിച്ച് കൊലപ്പെടുത്തി.



തിരുവനന്തപുരം :  മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴോടെ മണ്ണന്തല മുക്കോലയിലാണ് നാടിനെ നടുക്കിയ സംഭവം.

ഷെഫീനയുടെ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തി സഹോദരിയെ ഷംസാദ് മര്‍ദ്ദിക്കുകയായിരുന്നു. പ്രതിക്കൊപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post