നാദാപുരം : “ഒരു ഭൂമിക്ക് ഒരു ആരോഗ്യത്തിനായുള്ള യോഗ” എന്ന സന്ദേശം പകർന്നുകൊണ്ട് ബഹുജന പങ്കാളിത്തത്തോടെ അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആചരിച്ചു. പ്രണവം അച്ചംവീടിന്റെ സ്ഥാപക സെക്രട്ടറിയും സൈനികനും യോഗാചാര്യനുമായ രാഗേഷ് ചത്തോത്ത് യോഗദിനം ഉദ്ഘാടനം ചെയ്തു.


