ക്ലസ്റ്റർ കോർഡിനേറ്റർ ഷഹാന അലി മുഖ്യാതിഥിയായെത്തി .എസ്.ആർ .ജി കൺവീനർ ജന്നത്ത് ടീച്ചർ, റസീല ടീച്ചർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. .ഗ്രീൻ കോർണർ പദ്ധതിക്ക് 150ൽ പരം പുസ്തകങ്ങൾ സമ്മാനിച്ചു കൊണ്ട് 4ബി ക്ലാസ്സിലെ മെഹന മെഹബിൻ ചലെഞ്ചിൽ വിജയിയായി. ആയിരത്തിലേറെ പുസ്തകങ്ങളാണ് അക്ഷരപ്പച്ച പദ്ധതിയിലേക്ക് കുട്ടികളും,രക്ഷിതാക്കളും,അധ്യാപകരും ചേർന്ന് സംഘടിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളിൽ വായന വളർത്തുന്ന ഈ പദ്ധതി ഏറ്റുടെടുത്തു വിജയിപ്പിച്ച മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാരംഗം ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ കൺവീനർ അറിയിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ താമരശ്ശേരി പബ്ലിക് ലൈബ്രറി സന്ദർശിച്ചു. കുട്ടികൾക്ക് ക്വിസ് മത്സരം,പുസ്തക പരിചയം, ക്ലാസ് ലൈബ്രറി നവീകരണം ,വായന മത്സരം രക്ഷിതാക്കൾക്ക് സാഹിത്യഗാഥ,എന്നിവ സംഘടിപ്പിച്ചു. ചടങ്ങിന് ക്ലബ്ബ് കൺവീനർ റുബീന ടീച്ചർ നന്ദി അർപ്പിച്ചു സംസാരിച്ചു .
