കട്ടിപ്പാറ: പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കട്ടിപ്പാറ നസ്രത്ത് യു.പി സ്കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കിയാണ് പരിശീലനം സംഘടിപ്പിച്ചത്. കോഴിക്കോട് ഹോമിയോ കോളേജ് ജില്ലാ മെഡിക്കൽ ഓഫീസർ ജ്യോതി വി പരിശീലനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലസ്സി അധ്യക്ഷത വഹിച്ചു. ഡോ.അൻസിയ ഹസൻ (ഹോമിയോ ഡിസ്പെൻസറി,കട്ടിപ്പാറ), ഡോ.ജയശ്രീ ആർ.ബി (ആയുർവേദിക് ഡിസ്പെൻസറി,കട്ടിപ്പാറ) എന്നിവർ നേതൃത്വം നൽകി. സി.പി സാജിദ് സ്വാഗതവും ഷിബു കെ.ജി നന്ദിയും പറഞ്ഞു.
കട്ടിപ്പാറ നസ്രത്ത് യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
byC News Kerala
•
0
