Trending

പരിസ്ഥിതി ദിനത്തിൽ 'നന്മ' വൃക്ഷ തൈ നട്ടു .



താമരശ്ശേരി : പ്രകൃതിയുടെ പച്ചപ്പ് നിലനിർത്താനും അനധികൃതമായി മരങ്ങൾ വെട്ടി മുറിക്കുന്നതിനെതിരെ ജാഗ്രതാ സന്ദേശമുയർത്തിയും ഇന്ന് (ജൂൺ 5) പരിസ്ഥിതി ദിനത്തിൽ സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ മേഖലകളിലും ശ്രദ്ധേയ സാന്നിദ്ധ്യമായ 'നന്മ' കേരങ്ങാട് വൃഷ തൈ നട്ടു. 

താമരശ്ശേരി - കോരങ്ങാട് ഗവ.എൽ.പി സ്കൂൾ അങ്കണത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം റഫീഖ് കൂടത്തായ് വൃക്ഷതൈ നട്ട് ഉൽഘാടനം ചെയ്തു. കൊടുവള്ളി മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി തസ്ലിം തച്ചംപൊയിൽ മുഖ്യാഥിതിയായി .നന്മ കോരങ്ങാട്ന്റെ വർക്കിംഗ് പ്രസിഡണ്ട് സയ്യിദ് കോയ തങ്ങൾ, ജനറൽ സെക്രട്ടറി അഷ്റഫ് കോരങ്ങാട്, ട്രഷറർ ടി പി അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് മെമ്പർമാരായ സക്കീർ ഹുസൈൻ, ടിപി അബ്ദുൽ മജീദ്, നൗഷാദ് എം കെ തുടങ്ങിയവർ സംബന്ധിച്ചു. 

കഴിഞ്ഞ പതിനാല് വർഷമായി വിവിധ പ്രദേശങ്ങളിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ട് മാതൃകയായിരുന്നുവെന്നും പാതയോരങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും നന്മ നട്ടുപിടിപ്പിച്ച തൈകൾ ഇന്ന് വലിയ തണൽ മരമായി മാറിയത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായെന്നും ഭാരവാഹികൾ പറഞ്ഞു.

Post a Comment

Previous Post Next Post