കക്കയം: കെഎസ്ഇബിയുടെ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പ് 756.51 മീറ്റർ ആയി ഉയർന്നതിനെ തുടർന്ന് അധികജലം തുറന്നു വിടുന്നതിനുള്ള ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്.
ജലനിരപ്പ് 758 മീറ്ററിൽ എത്തുമ്പോഴാണ് ഡാമിൻ്റെ ഷട്ടർ തുറന്ന് പെരുവണ്ണാമൂഴി ഡാമിലേക്ക് ജലം ഒഴുക്കുന്നത്.
മഴ ശക്തമായ സമയത്ത് തന്നെ പെരുവണ്ണാമൂഴി ഡാമിൻ്റെ നാല് ഷട്ടറും മുഴുവനായി തുറന്നിട്ടിരുന്നു. കുറ്റ്യാടി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം നൽകി
