Trending

പ്രവേശനോത്സവം.



ചമൽ : ചമൽ നിർമ്മല എൽ പി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ ജിന്‍റോ വരകിൽ ഉദ്ഘാടനം ചെയ്തു. നവാഗതരെ കിരീടം അണിയിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
 

പ്രധാനാധ്യാപിക  റിൻസി ഷാജു അധ്യക്ഷം വഹിച്ചു. പിടിഎ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ, രാജിഷ രാജൻ,അലിൻ ലിസ്ബത്ത്, ഗോൾഡ ബിജു എന്നിവർ സംസാരിച്ചു. 

ജദീറ റൗഷൽ സ്വാഗതവും ക്രിസ്റ്റീന വർഗീസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post