Trending

കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂളിൽ പ്രവേശനോത്സവം നടത്തി.




കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂളിൽ അതിഗംഭീരമായി വർണാഭമായ ചടങ്ങുകളോടെ 
പ്രവേശനോത്സവം നടത്തി. പുതിയതായി വിദ്യാലയത്തിലേക്കെത്തിയ നവാഗതർക്ക് വമ്പിച്ച വരവേൽപ്പ് നൽകി. ഹെഡ്മിസ്ട്രസ് ബെസ്സി കെ.യു ചടങ്ങിലേയ്ക്ക് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ.ഫാ മിൽട്ടൺ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ വർക്ക് എക്സ്പീരിയൻസ് ക്ലബിന്റെ നേതൃത്വത്തിലുണ്ടാക്കിയ നറുമലർ എന്ന ബുക്കുലെറ്റും പേനയും പഞ്ചായത്ത് പ്രസിഡന്റ്  പ്രേംജി ജെയിംസ് നവാഗതകർക്ക് നൽകി. സ്കൂൾ പി ടി എ പ്രസിഡന്റ്  ജോഷി മണിമല, വൈസ് പ്രസിഡന്റ്‌ ബാബു വി.പി, എം പി ടി എ പ്രസിഡന്റ്  ഷാഹിന സമദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിഷ തെരേസ് തോമസ് & ടീം പ്രവേശനോത്സവ ഗാനം നൃത്തരൂപത്തിൽ ആവിഷ്ക്കരിച്ചു കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിൻസെന്റ് ടി കെ ചടങ്ങിന് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post