Trending

കന്നൂട്ടിപ്പാറ സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കമായി.



കട്ടിപ്പാറ : അന്താരാഷ്ട യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു.
  അബുലൈസ് തേഞ്ഞിപ്പലം ക്ലാസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരതീയ പാരമ്പര്യവുമായി ബന്ധപ്പെട്ട യോഗ, ശരീരവും മനസും തമ്മിലുള്ള അഭേദ്യമായ കൂടിച്ചേരലാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗങ്ങളെ പടിക്കു പുറത്തു നിർത്തി ആരോഗ്യം നിലനിറുത്തുവാനും ഏകാഗ്രതയും സൂക്ഷ്മതയും വർധിപ്പിക്കുവാനും യോഗ ഏറെ ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. കുട്ടികളുടെ പഠന പ്രവേഗം വർധിപ്പിക്കുവാനും യോഗ ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രസിദ്ധ യോഗാചാര്യനും കുങ്ഫു മാസ്റ്ററുമായ സലിം ഓമശേരി യോഗ ക്ലാസിന് നേതൃത്വം നൽകി.
  എംപിടിഎ പ്രസിഡണ്ട് സജ്ന നിസാർ, ഫൈസ് ഹമദാനി, കെ എം മിൻഹാജ് എന്നിവർ ആശംസകളർപ്പിച്ചു.HM ജസീന ടീച്ചർ സ്വാഗതവും കെ സി ശിഹാബ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post