Trending

കന്നൂട്ടിപ്പാറ സ്കൂളിൽ സുഭിക്ഷം പദ്ധതി തുടങ്ങി.




കട്ടിപ്പാറ : കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ബേക്കറി പലഹാരങ്ങളിൽ നിന്നും അവരെ തന്ത്രപരമായി പിന്തിരിപ്പിച്ച് ഇടവേള സമയത്ത് സ്വാദിഷ്ഠവും പോഷക സമൃദ്ധവുമായ കുറിയരിക്കഞ്ഞി നൽകുന്ന സുഭിക്ഷം പദ്ധതിക്ക് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്ക്കൂളിൽ തുടക്കം കുറിച്ചു. 

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അഡ്ഹോക് സ്കൂൾ ലീഡർ ഫസാൻ സലീമിനു കുറിയരിക്കഞ്ഞി നൽകി ഉദ്ഘാടനം ചെയ്തു. നിരവധി പദ്ധതികൾ വിജയകരമായി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ കന്നൂട്ടിപ്പാറ സ്കൂളിൻ്റെ സുഭിക്ഷം പദ്ധതിയും ഏറെ മാതൃകാപരവും അനുകരണീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ക്കൂൾ അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും പദ്ധതി ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. മുൻ പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലത്തെ ചടങ്ങിൽ ആദരിച്ചു. കട്ടിപ്പാറ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ കെ അബൂബക്കർ കുട്ടി മുഖ്യാതിഥിയായി . പ്രധാനാധ്യാപിക കെ പി ജസീന , മദർ പിടിഎ പ്രസിഡണ്ട് സജ്ന നിസാർ, പി. സജീന, ദിൻഷ ദിനേശ്,കെ സി ശിഹാബ്, ടി.ഷബീജ്, പി.പി. തസലീന, ഫൈസ് ഹമദാനി, കെ എം മിൻഹാജ്, റൂബി എം എ ,പ്രസംഗിച്ചു.

Post a Comment

Previous Post Next Post