Trending

തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു




തിരുവമ്പാടി :തിരുവമ്പാടിയിൽ തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു.  പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു.


രാവിലെ 8 മണിയോട് കൂടിയായിരുന്നു അപകടം. കുട്ടികൾ എത്തും തൊട്ടു മുൻപായതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

സ്ഥലം താമരശ്ശേരി തഹസിൽദാർ കെ ഹരീഷ്.ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി NC രതീഷ് എന്നിവർ സ്ഥലം സന്ദർശിച്ച് അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിച്ചു.

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങായിരുന്നു സ്കൂളിനു ഭീഷണിയായി നിന്നിരുന്നത്.

Post a Comment

Previous Post Next Post