താമരശ്ശേരി : സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ചമൽ നിർമല യു.പി.സ്കൂളിൽ ഉത്സവാഘോഷത്തോടെയാണ് ഫുഡ് ഫിയസ്റ്റ 2025 നടത്തപ്പെട്ടത്. ഭക്ഷണ സംസ്കാരത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകാൻ ഈ പരിപാടിയിലൂടെ സാധിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫുഡ് ഫെസ്റ്റിൽ കുട്ടികൾ വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്.
പ്രധാനധ്യാപിക ശ്രീമതി: ജിസ്ന ജോസ് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ വിനോദിനി ടീച്ചർ ഫുഡ് ഫിയസ്റ്റ 2025 ന് നേതൃത്വം നൽകി.രുചിയുടെ ആഘോഷമായി ഫുഡ് ഫിയസ്റ്റ 2025.
