Trending

ജലോത്സവക്കാലം വന്നെത്തി:- പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ ഈ വർഷം നൂറിലധികം വിദ്യാർത്ഥികൾ നീന്തൽ അഭ്യസിക്കും.



വളയം : പ്രണവം ക്ലബ്ബ്‌ അച്ചംവീടിന്റെ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിന്റെ നാളുകൾ തുടരുന്നു. പ്രണവം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ രണ്ടാമത് നീന്തൽ പരിശീലന ക്യാമ്പ് വളയം ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം സുമതി ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലകൻ ശ്രീ രമേശൻ ആലച്ചേരി ചടങ്ങിൽ മുഖ്യസാന്നിധ്യമായി.
ക്ലബ്ബ് സെക്രട്ടറി ശ്രീ ഷാജി പി സി, പ്രോഗ്രാം കൺവീനർ ശ്രീ തേജസ്‌ വി പി, ക്ലബ്ബ്‌ വൈസ് പ്രസിഡന്റ് ശ്രീ അഭിലാഷ് കെ പി എന്നിവർ സംസാരിച്ചു.
വൈകുന്നേരം 4.30 മുതൽ ദിവസം ഒരു ബാച്ച് എന്ന നിലയിൽ ആറ് വയസ്സിന് മുകളിലുള്ള നൂറിലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.

Post a Comment

Previous Post Next Post