Trending

അക്ഷരത്തോണിയിൽ കുട്ടികളുടെ സാഹിത്യചരിത്രപ്രയാണം.




താമരശ്ശേരി : ചമൽ ഗവണ്മെന്റ് എൽ. പി. സ്കൂളിന്റെ വായനക്കൂട്ടം, കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം നടത്തിയ സാഹിത്യ ചരിത്ര പ്രയാണം ശ്രദ്ധേയമായി. 
കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ സ്കൂളിലെ ബ്ലൂ ടീം സുവർണകിരീടമണിഞ്ഞു.
രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ജയ്‌സിന ഒന്നാം സമ്മാനം നേടി. 
ശ്രാവ്യവായന മത്സരത്തിൽ വിനിഷ രതീഷ് ഒന്നാമതെത്തി. പ്രവീണ രണ്ടാം സമ്മാനവും തസ്‌നിം മൂന്നാം സമ്മാനവും കരസ്ഥമാക്കി.


പൂർവ വിദ്യാർഥികളായ ശശി ചമൽ,
കെ പി. ചന്ദ്രൻ, 
ചന്ദ്രബാബു എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
 ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, ആതിര, ഷംല. പി. എച്ച്, ജോഷില ജോൺ, മേരി ഷൈനി. പി.ജെ, ശാന്തിനി, അഖില. സി. പി, നുസ്രത് പങ്കെടുത്തു.

Post a Comment

Previous Post Next Post