Trending

വാറ്റുകേന്ദ്രം കണ്ടെത്തി; 5 ലിറ്റർ ചാരായവും 60 ലിറ്റർ വാഷും പിടികൂടി.




പേരാമ്പ്ര: പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നമ്പികുളം മലയിൽ നടത്തിയ വ്യാപക റെയ്ഡിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി. 

വ്യാജ വാറ്റ് നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
റെയ്ഡിൽ 5 ലിറ്റർ ചാരായം, വാറ്റാൻ ഉപയോഗിച്ച 60 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.

സംഭവത്തിൽ ഒരു അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷാജി സി.പി, സി.ഇ.ഒമാരായ അനൂപ്, ദീപുലാൽ, സി.ഇ.ഒ ഡ്രൈവർ ദിനേശ് സി. എന്നിവരും സംഘത്തിലുണ്ടായിരുന്നു.

എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് അറിയിച്ചു.

Post a Comment

Previous Post Next Post