കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി യുവതി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിൽ.
വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷിംജിതയെ പോലീസ് പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കും.
ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയ കേസിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തി ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യഹരജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് നടന്നത്. അറസ്റ്റിലായ സാഹചര്യത്തിൽ പ്രതിയെ നിയമപ്രകാരം 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കും.
