Trending

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രനടപടി: കോൺഗ്രസ് ചമൽ മേഖല കൺവെൻഷൻ പ്രതിഷേധിച്ചു.




കട്ടിപ്പാറ:
യുപിഎ സർക്കാർ ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയും, രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അവഗണിക്കുകയും ചരിത്രത്തിൽ നിന്നുതന്നെ മായ്ച്ചുകളയാനുള്ള കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചമൽ മേഖല കൺവെൻഷൻ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
തൊഴിലുറപ്പ് പദ്ധതി വെറുമൊരു ക്ഷേമപദ്ധതിയല്ലെന്നും, ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന ജോലി ചെയ്യാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഈ അവകാശം നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും കൺവെൻഷൻ ആരോപിച്ചു.
കൺവെൻഷൻ ഡിസിസി മെമ്പർ കെ. കെ. ഹംസ ഹാജി ഉദ്ഘാടനം ചെയ്തു.


അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷനായി.
മണ്ഡലം പ്രസിഡന്റ് സലാം മണക്കടവൻ മുഖ്യപ്രഭാഷണം നടത്തി.
ദാമോദരൻ കായമാക്കൽ, രാജൻ കെ. പി., പീയൂസ് എൻ. സി., സുരേഷ് യു. കെ., റഹീം സി. കെ., വിജയൻ കെ., ജോബി ജോസഫ്, മാധവൻ വി. കെ., ജോബിഷ് പി. കെ., റോബി ജെയിംസ്, സദാനന്ദൻ ടി., ബിജു ഇ. ജെ., അമൽ സുരേഷ് എന്നിവർ സംസാരിച്ചു.

കൺവെൻഷനോടനുബന്ധിച്ച് കോൺഗ്രസ് ചമൽ മേഖല ഭാരവാഹികളെയും പ്രഖ്യാപിച്ചു:
പ്രസിഡന്റ്: അഡ്വ. ബിജു കണ്ണന്തറ
സെക്രട്ടറി: റഹീം സി. കെ.
ട്രഷറർ: കെ. പി. രാജൻ

Post a Comment

Previous Post Next Post