കൊടുവള്ളി:
ഇന്ത്യയുടെ പരമാധികാരത്തെ ബലി കഴിക്കാൻ മാത്രം മോഡി എപ്സ്റ്റീൻ ഫയലിനെ ഭയപ്പെടുന്നുണ്ടെന്നും രാജ്യത്തിൻ്റെ പരമാധികാരത്തെ ട്രംപിന് മുമ്പിൽ അടിയറ വെച്ചുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ ആരോപിച്ചു.ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള
സ്വതന്ത്ര പരമാധികാര രാജ്യമായ ഇന്ത്യയുടെ വിപണി അമേരിക്കയ്ക്ക് തുറന്ന് കൊടുക്കാൻ ട്രംപുമായി മോഡിയുണ്ടാക്കിയ കരാർ
ദുരൂഹമാണ്.പാർലമെൻ്റിൽ മറുപടി പറയാൻ പോലും തയ്യാറാവാതെ മോഡി ഒളിച്ചു കളിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ കൊടുവള്ളി നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ എളേറ്റിൽ വട്ടോളിയിലെ വാദിഹുസ്ന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ ഒറ്റയ്ക്ക് മത്സരിച്ച് രാഷ്ട്രീയ ശക്തി തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളും ഉയർത്തിപ്പിടിക്കുന്ന ബിജെപി വിരുദ്ധത കാപട്യമാണെന്നും, അതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പൊതു സ്ഥാനാർഥിയെ നിർത്താൻ അവർ തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്നും കെ.കെ. അബ്ദുൽ ജബ്ബാർ ചോദിച്ചു. പരമ്പരാഗത രാഷ്ട്രീയ മുന്നണികൾക്കെതിരായി ബദൽ രാഷ്ട്രീയം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന എൻഡിഎ, ഇടതു–വലതു മുന്നണികൾക്കെതിരായ ശക്തമായ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുക. ഇരു മുന്നണികളുടെയും ബിജെപിയെ ജയിപ്പിക്കാനുള്ള അഡ്ജസ്റ്റ്‌മെന്റും, നീക്കുപോക്കും മാത്രം അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സമീപനം കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തന്നെ ജനങ്ങൾക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന, മൂല്യാധിഷ്ഠിത രാഷ്ട്രീയമാണ് എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്നതെന്നും, അതിന് ജനപിന്തുണ ഉറപ്പാക്കാൻ പാർട്ടി സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ടി.പി. യൂസുഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.പി.എ റസാഖ് സ്വാഗതം പറഞ്ഞു .
ജില്ലാ സെക്രട്ടറി അബ്ദുൽ ഖയ്യും, എസ്.ഡി.ടി.യു സംസ്ഥാന സെക്രട്ടറി സലീം കാരാടി, പി.ടി. അഹമ്മദ്, WIM സംസ്ഥാന സെക്രട്ടറി ഫൗസിയ കെ.കെ, എസ്.ഡി.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ.എം.സി റസാക്ക്, ജില്ലാ സമിതി അംഗം ഷബ്ന ടി.പി, WIM മണ്ഡലം പ്രസിഡന്റ് നജ്മത്ത് വി.ടി, പ്രത്യാശ മണ്ഡലം പ്രസിഡന്റ് സലീന എ.കെ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ, വൈസ് പ്രസിഡന്റുമാരായ വി.എം. നാസർ, ആബിദ് പാലക്കുറ്റി, മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ സുബൈർ ആർ.സി, ഇബ്രാഹീം വി.കെ, സലാം കാക്കേരി എന്നിവർ വേദിയിൽ സന്നിഹിതരായി.
കൊടുവള്ളി മുനിസിപ്പൽ പ്രസിഡന്റ് എം.ഗഫൂർ , താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് ഈർപ്പോണ, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് റസാഖ് മാസ്റ്റർ കൊന്തളത്ത്, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് ഒ.എം, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഫാസിൽ ചമൽ, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ഇഖ്ബാൽ മാസ്റ്റർ, നരിക്കുനി പഞ്ചായത്ത് സെക്രട്ടറി റഈസ് എന്നിവർ പങ്കെടുത്തു.
മണ്ഡലം ട്രഷറർ സി.പി. ബഷീർ നന്ദി രേഖപ്പെടുത്തി.