Trending

.കുട്ടികളുടെ കുശലം അന്വേഷിച്ച് മന്ത്രി; ചമൽ കാരപ്പറ്റ അങ്കണവാടിയിൽ മന്ത്രി ഒ.ആർ. കേളു സ്നേഹസന്ദർശനം നടത്തി.



കട്ടിപ്പാറ: ചമൽ അംബേദ്കർ നഗറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഒ. ആർ. കേളു തൊട്ടടുത്തുള്ള ചമൽ കാരപ്പറ്റ അങ്കണവാടി സന്ദർശിച്ചു. അങ്കണവാടിയിലെത്തിയ മന്ത്രി കുട്ടികളുടെ കുശലം അന്വേഷിക്കുകയും, അധ്യാപകരോടും ജീവനക്കാരോടും സംസാരിച്ചു.
കുട്ടികളോടൊപ്പം സൗഹൃദമായി സമയം ചെലവഴിച്ച മന്ത്രി, അവരോടൊപ്പം ഫോട്ടോകൾ എടുത്തു. അങ്കണവാടിയിലെ അന്തരീക്ഷം വിലയിരുത്തിയ അദ്ദേഹം, കുട്ടികൾക്ക് നൽകുന്ന ഭക്ഷണം സർക്കാർ അംഗീകരിച്ച മെനു പ്രകാരമാണോയെന്ന് പരിശോധിച്ചു. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിച്ച് പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

Post a Comment

Previous Post Next Post